ചൈനയില്‍ വീണ്ടും കോവിഡ് കുതിക്കുന്നു; 13 നഗരങ്ങളില്‍ ലോക്ഡൗണ്‍
2022-03-15 16:46:08

ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ചൊവ്വാഴ്ച പുതുതായി 5,280 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ ആഞ്ഞടിക്കുന്നത്. ഇതോടെ 13 നഗരങ്ങളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റ് പല നഗരങ്ങളും ഭാഗിക ലോക്ഡൗണിലാണ്.
കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഹോങ്കോംഗ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടി. ബസ്, ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നഗരത്തിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി. ഹോങ്കോംഗ് അതിര്‍ത്തി അടച്ചു. 15/03/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.