വനിതകളെ കൊണ്ട് മദ്യം വിളമ്ബിച്ചു; 'കേരളത്തിലെ ആദ്യത്തെ പബിനെതിരെ' കേസ്, മാനേജര്‍ അറസ്റ്റില്‍

2022-03-15 16:49:23

 കൊച്ചി: ) മാര്‍ച് 12 ന് ഉദ് ഘാടനം നിര്‍വഹിച്ച കേരളത്തിലെ ആദ്യത്തെ പബ് എന്നു വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാര്‍ബര്‍ വ്യൂ, ഫ്‌ളൈ ഹൈ ബാറിനെതിരെ കേസ്.

സംഭവത്തില്‍ മാനേജരെ എക്‌സൈസ് അറസ്റ്റു ചെയ്തു. അബ്കാരി ചട്ടം ലംഘിച്ച്‌ വനിതകളെ കൊണ്ടു മദ്യം വിളമ്ബിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ് എന്നാണ് അറിയുന്നത്.


ഇക്കഴിഞ്ഞ 12ന് നവീകരിച്ച ബാര്‍ ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ കൊണ്ട് മദ്യം വിളമ്ബിച്ചത്. സ്റ്റോക് രെജിസ്റ്ററില്‍ കൃത്രിമം കാണിച്ചതിനും ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അതേസമയം ഹൈകോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് വനിതകളെ ഉപയോഗിച്ച്‌ മദ്യം വിളമ്ബിയത് എന്നായിരുന്നു ഹോടല്‍ ഉടമകളുടെ നിലപാട്.

എന്നാല്‍ ഇത് തിരുവനന്തപുരത്തെ ഒരു ഹോടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണെന്നാണ് എക്‌സൈസ് പറയുന്നത്. വനിതകള്‍ മദ്യം വിളമ്ബിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ കമിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ നടപടികള്‍ക്ക് അറസ്റ്റിലായ മാനേജരെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

പബിനു നിലവില്‍ കേരളത്തില്‍ അനുമതി ഇല്ലാത്തതിനാല്‍ ഉദ്ഘാടന ദിവസം മാത്രമായിരുന്നു വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്ബിയത് എന്നാണു ഹോടലിന്റെ വിശദീകരണം. തുടര്‍ന്നുള്ള ആഴ്ചകളില്‍ നിശ്ചിത ദിവസങ്ങളില്‍ മാത്രം ഡിജെ പാര്‍ടികളുണ്ടാകുമെന്നും നിശ്ചിത തുക ഫീസ് നല്‍കിയായിരിക്കും പ്രവേശനം എന്നും അറിയിച്ചിരുന്നു.

ബാര്‍ ഹോടലില്‍ പ്രവേശനത്തിനു മുമ്ബ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന നിര്‍ദേശമുണ്ടെന്നു മാത്രമല്ല, പ്രവേശന കവാടത്തില്‍ ബൗണ്‍സര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സര്‍കാര്‍ പബുകള്‍ക്ക് അനുമതി നല്‍കുമെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതിനു മുമ്ബ് ഇതു നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഫ്‌ളൈ ഹൈയ്ക്കു വിനയായിരിക്കുന്നത്.                                                              15/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.