പുനര്‍വിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍

2022-03-15 16:55:48

 കോട്ടയം: പുനര്‍വിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍.

എറണാകുളം ഉദയംപേരൂര്‍ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസി (31) നെയാണ് അറസ്റ്റ് ചെയ്തത്.

പഴയിടം സ്വദേശിയായ യുവതിയുടെ 17 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ കബളിപ്പിച്ചെടുത്തത്. വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നല്‍കിയ അയ്യപ്പദാസ് യുവതിയുടെ ആദ്യവിവാഹം വേര്‍പെടുത്തിയ വകയില്‍ കിട്ടാനുള്ള ഒമ്ബത് പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നും ഇതിന്‍റെ ചെലവിലേക്കെന്ന് പറഞ്ഞ് ഒരുമാസം മുമ്ബാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിച്ചെടുത്തത്.

കേസിന്‍റെ നടത്തിപ്പ് ചെലവിനായി സ്വര്‍ണമാല കൂടി വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതോടെ, ഇതില്‍ യുവതിയുടെ പിതാവിന് സംശയം തോന്നിയതിനാല്‍ മണിമല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം മാല വാങ്ങാനായി വീട്ടിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വിവാഹമോചിതരായ പല യുവതികളില്‍ നിന്നും ഇപ്രകാരം പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.                                                15/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.