ബസ് ചാര്‍ജ് വര്‍ധനവ്; പണിമുടക്ക് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രിക്ക് ബസ് ഉടമകളുടെ നോട്ടീസ്

2022-03-15 17:01:37

    തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ ഉറച്ച്‌ സ്വകാര്യ ബസ് ഉടമകള്‍.

ഇതോടെ വിഷയത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കി. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു.

ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സമവായം.

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്.                                                                                                                                15/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.