ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് അറസ്റ്റില്‍
2022-03-16 16:40:23

കടയ്ക്കല്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല പുല്ലാട് കുറവര്‍കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പൊലീസ് പിടിയിലായത്.
വിഷ്ണുവിന്‍റെ കാര്‍ കഴിഞ്ഞ ദിവസം പാങ്ങോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അപകടത്തില്‍പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന്, സ്ഥലത്തെത്തിയ പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ കാറില്‍ നിന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തിരിച്ചറിയല്‍ കാര്‍ഡും ബാഗും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട് കടക്കല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. 16/03/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.