കളമശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; തൊഴിലാളികള്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

2022-03-18 16:54:52

  കൊച്ചി: കളമശേരിയില്‍ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു. 7 തൊഴിലാളികളാണ് മണ്ണില്‍ കുടുങ്ങിയ‌തായാണ് വിവരം.
ഇതില്‍ മൂന്ന് പേരെ രക്ഷിച്ച്‌ ആശുപത്രിയില്‍ കൊണ്ടു പോയി. കുടുങ്ങി കിടക്കുന്ന 4 പേരേ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

കുടങ്ങിയവരെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കളമശേരി മെഡിക്കല്‍ കോളജിന് സമീപനം നെസ്റ്റിന്റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടം നടന്നത്. തൊഴിലാളികളെ രക്ഷിക്കുന്നതിനായുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. അപകടത്തില്‍പെട്ട തൊഴിലാളികളുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.                                                                                                                                             18/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.