പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
2022-03-18 16:59:36

മൂലമറ്റം: കുടയത്തൂരിലുള്ള അന്ധവിദ്യാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ ജീവനക്കാരന് പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
2016 - 20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയിലെ ഭാരവാഹികള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. സംഭവം സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയില്‍ ഇത് സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്ക് സൂചന നല്‍കിയത്.
ഇതേ തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ പെണ്‍കുട്ടിയേയും മാതാപിതാക്കളേയും ജനുവരി 26 ന് ല്സ്കൂളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയില്ലാത്തതിനാലാണ് പൊലീസിനെ അറിയിക്കാതിരുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് ഭാരവാഹികള്‍ ഡി ജി പിക്ക് നല്കിയ പരാതി സംബന്ധിച്ച് കഴിഞ്ഞ ദിവസം തൊടുപുഴ ഡിവൈ.എസ് .പി ഓഫീസിന് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച്ച രാവിലെ രാജേഷിനെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിനു. വിദ്യാര്‍ത്ഥിനിയുടെ ഹൈറേഞ്ചിലുള്ള വീട്ടില്‍ കാഞ്ഞാര്‍ എസ്എച്ച്ഒ സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. ഇതിന് ശേഷമാണ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. . കാഞ്ഞാര്‍ എസ് എച്ച് ഒ സോള്‍ജിമോന്‍, എസ് ഐ ജിബിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 18/03/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.