നാദാപുരം പള്ളി കാണാന്‍ അനുമതി; സ്ത്രീകള്‍ ഒഴുകിയെത്തി
2022-03-23 17:11:39

നാദാപുരം: നീണ്ട ഇടവേളക്കുശേഷം സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതോടെ നാദാപുരം വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്ത്രീകള്‍ കൂട്ടമായി ഒഴുകിയെത്തി.
30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത്.
രാവിലെ എട്ടു മണി മുതല്‍തന്നെ പള്ളി കാണാനായി വിദൂര ദിക്കില്‍നിന്നു പോലും സ്ത്രീകളെത്തിയിരുന്നു. തിരക്ക് കൂടിയതോടെ നാദാപുരം ടൗണ്‍ ഗതാഗതക്കുരുക്കില്‍ അമര്‍ന്നു. ട്രാഫിക്ക് നിയന്ത്രണത്തിന് നാദാപുരം ഡിവൈ.എസ്.പി ടി.പി ജേക്കബ് തന്നെ രംഗത്തിറങ്ങി.
നൂറു വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിയില്‍ നിരവധി മുന്‍കാല പണ്ഡിതരുടെ മഖ്ബറകളുണ്ട്. സുന്നീ പണ്ഡിതരുടെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക പ്രാര്‍ഥന നടന്നു. സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ വനിത വളന്റിയര്‍മാരുമുണ്ടായിരുന്നു. ഇന്നു കൂടി സന്ദര്‍ശന അനുമതി ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 23/03/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.