പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

2022-03-26 16:41:04

 ന്യൂഡല്‍ഹി: രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ വോള്‍സേല്‍ പ്രൈസ് ഇന്‍ഡെക്സ് 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും വില വര്‍ധനവ്.

പനി, ഇന്‍ഫെക്ഷന്‍, ഹൃദയ സംബന്ധമായ രോ​ഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ത്വക് രോ​​ഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഇവയ്ക്ക് നല്‍കുന്ന മരുന്നുകളായ paracetamol, phenobarbitone, phenytoin sodium, azithromycin, ciprofloxacin, hydrochloride, metronidazole എന്നിവയ്ക്ക് വില കൂടും. അവശ്യ മരുന്നുകളായതിനാല്‍ ഇവയുടെ വില വര്‍ധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വര്‍ധനവിന് കേന്ദ്രം അനുമതി നല്‍കിയത്.                                                                         26/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.