ഇ സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തര്‍ക്കം: 17കാരനെ കൊന്ന് സുഹൃത്ത് ട്രാവല്‍ ബാഗിലാക്കി; അറസ്റ്റ്

2022-03-27 16:24:21

 ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ മംഗല്‍പുരിയില്‍ കാണാതായ 17വയസുകാരന്‍റെ മൃതദേഹം കഴുത്ത് മുറിച്ച നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് മംഗല്‍പുരി തെരുവിലാണ് സംശയാസ്പദമായ നിലയില്‍ ട്രാവല്‍ ബാഗ് കണ്ടെത്തിയത്. കഴുത്ത് മുറിച്ച്‌ ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയില്‍ രോഹിണി സെക്ടര്‍ ഒന്നില്‍ താമസിക്കുന്ന 17കാരന്‍റെതാണ് മൃതദേഹമെന്ന് കണ്ടെത്തി.

ഇ-സിഗരറ്റ് വലിക്കുന്നതിനെ കുറിച്ച്‌ സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 17കാരനെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയ്ക്കാണ് വെള്ളിയാഴ്ച്ച ട്രാവല്‍ ബാഗിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനില്‍ അന്വേഷണം പുരോഗമിക്കുകയാണ്.                                                                                                                          27/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.