പണിമുടക്ക് മുന്നില്‍ക്കണ്ട് ക്രമീകരണങ്ങള്‍ ഒരുക്കിയിതായി ധനമന്ത്രി

2022-03-27 16:40:01

തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്ക് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി.

ഇന്നും ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരാറുകാര്‍ക്ക് ബില്ല് മാറുന്നതില്‍ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ പണിമുടക്ക് ട്രഷറി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

'രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്. എന്നാലും പെന്റിങ്ങില്‍ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്ബത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയില്‍ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസയം കെ-റെയില്‍ സമരത്തില്‍ യുഡിഎഫിനെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കെ -റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാന്‍ വേണ്ടിയെങ്കിലും എംപിമാര്‍ക്ക് വാദിച്ചു കൂടെയെന്നും കെഎസ്‌ആര്‍ടിസിയുടെ ഇന്ധന വില വര്‍ധനക്കെതിരെ പോലും മിണ്ടുന്നില്ലെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.                                                                                                                                        27/03/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.