15കാരിയെ ബന്ധുവും 9 സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; 3പേര്‍ അറസ്റ്റില്‍

2022-04-01 15:17:49

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്തുള്ള കുന്നത്തൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

ബന്ധുവും ഇയാളുടെ ഒമ്ബത് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സ്‌കൂള്‍ അധികൃതരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.


സ്‌കൂളില്‍ വെച്ച്‌ പെണ്‍കുട്ടി ക്ഷീണിതയായതും അസ്വസ്ഥതയോടെ പെരുമാറിയതും ശ്രദ്ധയില്‍പെട്ടതോടെ അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ അമ്മാവന്റെ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി തുറന്നുപറഞ്ഞു. പിന്നീട് ഇയാളുടെ ഒമ്ബത് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ പ്രിന്‍സിപലിനെ വിവരമറിയിക്കുകയും അവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കൃഷ്ണപ്രിയയുമായി ബന്ധപ്പെടുകയുമായിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടിയെ മുണ്ടിയമ്ബാക്കം സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തി.

വില്ലുപുരം ഓള്‍ വുമന്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധു ശശി, സുഹൃത്തുക്കളായ മണികണ്ഠന്‍, വിനായകമൂര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്ത് പോക്സോ പ്രകാരം കേസെടുത്തു.

മറ്റ് ഏഴ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.                                                                                                         01/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.