യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ആവശ്യമില്ല

2022-04-01 15:40:02

 ദുബയ്: യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി.

യുഎഇ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കാണ് ഇളവ്. നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു ഇളവെങ്കില്‍ പുതിയ നിര്‍ദേശ പ്രകാരം യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഇനി മുതല്‍ പിസിആര്‍ വേണ്ട.

പിസിആര്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യുഎഇയെയും ഉള്‍പെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല.

നിര്‍ദേശം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയില്‍ അപ്‌ലോഡ് ചെയ്യണം. വാക്‌സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ഫലം ഹാജരാക്കണം. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് ഇളവുണ്ട്.                                                                                      01/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.