കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈന്‍: പുതിയ മാറ്റങ്ങള്‍

2022-04-02 17:08:10

 തിരുവനന്തപുരം : കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈന്‍.

അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ നടപ്പിലാക്കും. അതിനായി, ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താന്‍ ഏജന്‍സികളില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മിഷണര്‍ താത്പര്യ പത്രം ക്ഷണിച്ചു.

എന്നാല്‍, ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്‌ലൈന്‍ ആയി പരീക്ഷ എഴുതാനാവും. ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിലായിരിക്കും കീം ഓണ്‍ലൈന്‍ പരീക്ഷയും.

എല്‍എല്‍ബി, എല്‍എല്‍എം, എംബിഎ പ്രവേശന പരീക്ഷകളാണ് നിലവില്‍ സിഇഇ ഓണ്‍ലൈന്‍ വഴി നടത്തുന്നത്.                                                                                                                                                                  02/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.