കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ലഹരിക്കച്ചവട സംഘം മര്‍ദ്ദിച്ചു

2022-04-09 16:57:09

   തിരുവനന്തപുരം> ലഹരിക്കച്ചവടം നടത്തുന്ന യുവാക്കള് കെഎസ്‌ആര്ടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബസില് നിന്നിറക്കി മര്ദ്ദിച്ചു.

തിരുവനന്തപുരം വെള്ളനാട് ഇന്നലെ വൈകീട്ട് നാലേകാലിനാണ് സംഭവം.

ബൈക്കിന് സൈഡ് നല്കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.ബസ് നിര്ത്തിയപ്പോള് രണ്ട് ബൈക്കുകള് ബസിന് കുറുകേ വച്ച്‌ ആറംഗ സംഘം ഭീഷണിമുഴക്കി. ബസില് നിന്നിറങ്ങിയ ഡ്രൈവര് ശ്രീജിത്തിനേയും കണ്ടക്ടര് ഹരിപ്രേമിനേയും കൈയില് താക്കോല് തിരുകി മുഖത്തും വയറിലും ഇടിച്ചു.വെള്ളനാട് ഡിപ്പോയില് നിന്ന് കണ്ണംമ്ബളി വഴി കിഴക്കേക്കോട്ടയിലേക്ക് പോകുകയാരുന്നു ബസ്. മൈലാടിയിലെത്തിയപ്പോള് രണ്ട് ബൈക്കുകള് ബസിന് പുറകില് എത്തി ശക്തമായി ഹോണ് മുഴക്കുകയായിരുന്നു. അക്രമത്തില് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടുകാരും ബസിലിരുണ്ടായിരുന്നവരും ഇറങ്ങിയാണ് അക്രമികളെ പിടികൂടിയത്. രണ്ട് പേര് ഓടി രക്ഷപ്പെട്ടു.ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില് നിന്ന് 30 ഗ്രാം കഞ്ചാവും സിറിഞ്ചും കണ്ടെത്തി.  09/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.