കൊറോണയ്‌ക്ക് ശേഷം എത്തുന്നത് 5000 ത്തോളം വൈറസുകള്‍; പുതിയ പഠനവുമായി ഗവേഷകര്‍; ഞെട്ടലോടെ ശാസ്ത്രലോകം

2022-04-11 16:58:24

 കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ഈ സാഹചര്യത്തില്‍ ഇനിയും ഒരു വൈറസ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ എല്ലാവരും ആശങ്കപ്പെട്ടേക്കാം.

മഹാമാരി ജനങ്ങളുടെ മനസ്സില്‍ വരുത്തിയ ആഘാതം അത്രമാത്രം വലുതാണ്. എന്നാല്‍ ഒന്നല്ല അയ്യായിരം വൈറസുകളെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സമുദ്രത്തില്‍ വ്യാപകമായി ഈ വൈറസുകള്‍ വിഹരിക്കുന്നുണ്ടെന്നാണ് പഠനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതില്‍ മിക്കതും മനുഷ്യനെ ബാധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ മനുഷ്യരെ വ്യാപകമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യരെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് കാരണമാവുന്ന ആര്‍എന്‍എ വൈറസുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ.

ജലദോഷം മുതല്‍ കൊറോണ വരെയുള്ള രോഗങ്ങള്‍ക്ക് കാരണാമാവുന്നവയാണ് ആര്‍എന്‍എ വൈറസുകള്‍. മനുഷ്യരെ കൂടാതെ മൃഗങ്ങളെയും ചെടികളെയും ഇത് ബാധിക്കുന്നു. ഈ വൈറസുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. സമുദ്രത്തില്‍ കണ്ടെത്തിയ ആര്‍എന്‍എ വൈറസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ചെറിയജീവികളായ പ്ലാങ്ക്തണുകളിലാണ്.

സമുദ്രജീവികളുടെ ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണിയായി കണക്കാക്കുന്ന പ്ലാങ്ക്തണുകള്‍ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ ശേഷിയുണ്ട്. ഈ പ്ലാങ്ക്തണുകളുടെ കൂട്ടത്തിലാണ് വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്. ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ 5504 വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആര്‍എന്‍എ ഘടകം മസ്സിലാക്കി ഇവയുടെ സാമ്യവും അന്തരവും തിരിച്ചറിഞ്ഞ് വൈറസുകളുടെ എണ്ണം തിട്ടപ്പെടുത്തി.

ലോകത്തെ എല്ലാ സമുദ്രങ്ങളിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പടിഞ്ഞാറന്‍ പസിഫിക്കിലും, അന്‍റാര്‍ട്ടിക് മേഖലകളിലും മാത്രമാണ് ഇവയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ച സമയത്ത് തന്നെ വൈറസ് ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.

സ്വയം നിലനില്‍ക്കുന്നതിനോടൊപ്പം മറ്റ് ജീവജാലങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച്‌ അവയെ നിലനിര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്യുന്നു. ഇത് ജീവന്റെ നിര്‍ണായക ഘടകമായതിനാലാണ് വൈറസുകളെക്കുറിച്ച്‌ പഠിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഈ വൈറസുകള്‍ മനുഷ്യന് വെല്ലുവിളിയാകുമോയെന്നും ഗവേഷകര്‍ പഠനം നടത്തുന്നുണ്ട്.                                                                            11/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.