എയിംസ്:നൂറ്റൊന്നാം ദിവസംനൂറ്റൊന്ന് സ്ത്രീകൾനിരാഹാരമിരിക്കും

2022-04-13 17:04:49

    കാസർകോട് : ജാതിമതഭേദമന്യേ കാസർകോട് ടൗണിന് സമീപം നടക്കുന്ന നിരാഹാര സമരം ജനശ്രദ്ധ ആകർഷിച്ചു വരുന്നു. സമരത്തിൻറെ ന്നൂറ്റിഒന്നാം ദിവസം ന്നൂറ്റിഒന്ന് വനിതകൾ നിരാഹാരം ഇരിക്കാൻ സമരസമിതി ഒരുക്കം തുടങ്ങി. എൻഡോസൾഫാൻ ദുരിത ബാധിതർ ഏറെ ഉള്ള കാസർകോട് ജില്ല കൂടി എയിംസ് പ്രൊപ്പൊസലിൽ  ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നൂറ്റിയൊന്നാം ദിനം ഏപ്രിൽ 23 നാണ് നൂറ്റിയൊന്ന് വനിതകൾ നിരാഹാരം ഇരിക്കുന്നത്.
എയിംസ് പ്രൊപ്പൊസലിൽ കാസറഗോഡിന്റെ പേര് കൂടി ഉൾപ്പെടുത്തുന്നതോടൊപ്പം കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നു.
കാസറഗോഡിന്റെ ജീവൽ പ്രശ്നമെന്ന നിലയിൽ ആരോഗ്യ രംഗത്ത് കുതിച്ചു ചാട്ടം നടത്താൻ ശേഷിയുള്ള എയിംസിനു വേണ്ടി ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒന്നിച്ചു നിന്ന് രാഷ്ടീയ തീരുമാനങ്ങളെടുക്കാനുളള ആർജ്ജവം കാണിക്കണം. എൻഡോസൾഫാൻ വിഷം വിതച്ച മണ്ണിൽ ഇപ്പോഴും തുടരുന്ന, അഞ്ച് തലമുറകളോളം നീണ്ടു നിൽക്കാൻ സാദ്ധ്യതയുള്ള  രോഗാവസ്ഥയെ കുറിച്ച് പഠനവും ഗവേഷണവും നടത്താൻ ശേഷിയുള്ള എയിംസ് അനിവാര്യമാണ്.

നൂറ്റൊന്നാം ദിവസം നടത്തുന്ന പരിപാടി വിജയിപ്പിക്കാൻ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്ന് സംഘാടക സമിതി യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.
ഫറീന കോട്ടപ്പുറം, ഗണേശൻ അരമങ്ങാനം, സുബൈർ പടുപ്പ്, മെഹമൂദ് കൈക്കമ്പ, ശ്രീനാഥ് ശശി, താജുദ്ദീൻ പടിഞ്ഞാറ്, മാധവൻ മാഷ് കരിവെള്ളൂർ, അബ്ദുൾ റഹ്മാൻ ബന്ദിയോട് , ജംഷീദ് പാലക്കുന്ന്, കൃഷ്ണദാസ് പയ്യന്നൂർ, ഗീതജോണി, ചിതാനന്ദൻ കാനത്തൂർ,,സീതി ,ശോഭന നീലേശ്വരം, തസ്രീപ ബന്ദിയോട് ,
സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം ചൗക്കി നന്ദിയും പറഞ്ഞു.                                                        13/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.