ആറു വയസുകാരിയ്ക്ക് പീഡനം : ബന്ധുവായ യുവാവിന് 28 വര്‍ഷം കഠിന തടവും പിഴയും
2022-04-21 16:13:04

കോഴിക്കോട് : ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിന് 28 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി.
പൂന്തുറ സ്വദേശി സെല്‍ജി(23)യെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്. ജയകൃഷ്ണനാണ് ഉത്തരവിട്ടത്.
കൂടാതെ, 60,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 2017 ആഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി.
കേസിലെ പിഴത്തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്കാന് കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സഹായനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹനാണ് ഹാജരായത്. പൂന്തുറ ഇന്‍സ്പെക്ടറായ ബിഎസ്.സജി കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സജിന്‍ ലൂയിസ് എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തിയത്. 21/04/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.