തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗികളെ നിലത്തു കിടത്തിയ സംഭവം ; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

2022-04-22 16:43:49

  തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ രോഗികളെ നിലത്തു കിടത്തിയ സംഭവത്തില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കമ്മീഷന്‍ കേസ് എടുത്തു.

എല്ലുരോഗ വിഭാഗത്തിലാണ് രോഗികളെ നിലത്ത് കിടത്തിയത്. മെഡിക്കല്‍ കോളേജിലെ ട്രോമകെയര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ് എല്ലു രോഗ വാര്‍ഡില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്ന പരാതി നേരത്തെ മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് എല്ലുരോഗ വാര്‍ഡിലെ തിരക്കിനെ തുടര്‍ന്ന് രോഗികളെ നിലത്ത് കിടത്താന്‍ ആരംഭിച്ചത്. എല്ലുകള്‍ പൊട്ടി ചികിത്സയില്‍ കഴിയുന്നവരെ നിലത്തു കിടത്തുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി ഉണ്ടായത്.

മെഡിക്കല്‍ കോളേജില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച ട്രോമാകെയര്‍ കെട്ടിട ത്തിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല. പരിക്കേറ്റവരെ കൂടി എല്ലുരോഗ വാര്‍ഡില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നതാണ് തിരക്കു വര്‍ദ്ധിക്കാന്‍ കാരണം. നിസ്സഹായരായ രോഗികളെ നിലത്ത് കിടക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരതയെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.                                                                                                                                               22/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.