വിട്ടൊഴിയാതെ ആശങ്ക; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നു
2022-04-22 17:09:53

രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളില്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 2451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 14000കടന്നു. 54പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരണം. ദില്ലിയില്‍ കഴിഞ്ഞദിവസം ദില്ലിയില്‍ 965 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.
കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. അതിന് പുറമെ, മാസ്ക് ധരിക്കാത്തവരുടെ പക്കല്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാസ്ക് നിര്‍ബന്ധമില്ലാതാക്കിയതോടെയാണ് കൊവിഡ് ഉയരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 22/04/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.