ലൈംഗികാതിക്രമക്കേസിലെ 'രണ്ട് വിരല്‍ പരിശോധന വേണ്ട',അവകാശ ലംഘനം; മദ്രാസ് ഹൈക്കോടതി
2022-04-23 16:41:30

ചെന്നൈ: പീഡനത്തിനിരയായവരെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നത് ഉടന്‍ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത ഇരകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പരിശോധനകള്‍ അവകാശ ലംഘനമാണെന്ന സുപ്രീം കോടതി വിധിക്ക് ശേഷവും രണ്ട് വിരല്‍ പരിശോധനകള്‍ ഉപയോഗിക്കുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്.സുബ്രഹ്മണ്യന്, എന്‍.സതീഷ് കുമാര്‍ എന്നിവരുടെ ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ലൈംഗികാതിക്രമത്തെ അതിജീവിച്ചവരുടെ സ്വകാര്യത, ശാരീരികവും മാനസികവുമായ സമഗ്രത, അന്തസ്സ് എന്നിവ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സെക്ഷന്‍ 5(എല്‍) പ്രകാരം ശിക്ഷിക്കപ്പെട്ട ഒരു പ്രതി നല്കിയ അപ്പീല്‍ 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷന്‍ 6(1), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363 എന്നിവയ്ക്കൊപ്പം വായിച്ച് തീര്‍പ്പാക്കുകയായിരുന്നു കോടതി.
രണ്ട് വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും വാദിച്ചു.
'രണ്ട് വിരല്‍ പരിശോധന' ഒഴിവാക്കണമെന്ന് ബോംബൈ ഹൈക്കോടതിയും പറഞ്ഞിരുന്നു. 2013ല്‍ മുംബൈയിലെ ശക്തിമില്ലില്‍ വെച്ച് ഫോട്ടോ ജേര്ണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുഹമ്മദ് അഷ്ഫാഖ് ദാവൂദ് ഷെയ്ഖ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 23/04/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.