ഷവര്‍മയും ഷവായും കഴിച്ച്‌ പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, തിരുവനന്തപുരത്തെ ഹോട്ടല്‍ പൂട്ടിച്ച്‌ ആരോഗ്യ വിഭാഗം

2022-04-23 17:15:04

തിരുവനന്തപുരം: ശ്രീകാര്യത്ത് ഷവര്‍മയും ഷവായും കഴിച്ച്‌ പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക്‌ സമീപത്തെ അല്‍ ഫാറൂക്ക് എന്ന ഹോട്ടലില്‍നിന്നു വാങ്ങിയ പാഴ്സല്‍ ആഹാരം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ചെമ്ബഴന്തി ചേന്തി സ്വദേശികളായ സീന(45), അഞ്ജന(13), കുളത്തൂര്‍
സ്വദേശികളായ അശ്വിന്‍(21), വിവേക്(21), ശ്രീകാര്യം സ്വദേശികളായ അഖില്‍(18), അഖില(20), കഴക്കൂട്ടം സ്വദേശി അഖില(22) എന്നിവര്‍ കടുത്ത ഛര്‍ദിയും, വയറുവേദനയും, വയറിളക്കവും മൂലം പാങ്ങപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.

തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ അല്‍ ഫാറൂക്ക് ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയത്. തുടര്‍ന്ന്, ചൊവ്വാഴ്ചയോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ എത്തി പഴകിയ ആഹാരങ്ങള്‍ പിടിച്ചെടുക്കുകയും, കട പൂട്ടിക്കുകയും ചെയ്തു.                                                   23/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.