മൂന്നാറില്‍ വിനോദസഞ്ചാരിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

2022-04-28 16:52:04

 ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. പഴയ മൂന്നാര്‍ തിയറ്റര്‍ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീജേഷ് സോമന്‍ [30] നാണ് മരിച്ചത്. ഏപ്രില്‍ 14നാണ് യുവാവ് സന്ദര്‍ശനത്തിനായി മൂന്നാറിലെത്തിയത്.

14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളില്‍ സദര്‍ശിച്ച യുവാവ് ഇന്നലെ വൈകുന്നേരം 11 മണിക്ക് കോട്ടേജ് ജീവനക്കാരനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. രാവിലെ മുറി തുറന്ന നിലയിലായിരുന്നു.

മുറി കാലി ചെയ്ത് യുവാവ് പോയിരിക്കാമെന്നാണ് കോട്ടേജ് ജീവനക്കാരന്‍ കരുതിയത്. എന്നാല്‍ മൂന്നാം നിലയിലെ വാട്ടര്‍ ടാങ്കിന്‍്റ സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.                       28/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.