പ്രണയം നടിച്ച്‌ പീഡനം; പൊന്നാനിയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനും കൂട്ടാളികളും അറസ്റ്റില്‍

2022-04-28 17:01:27

   
പൊന്നാനി :പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയംനടിച്ച്‌ വിവിധയിടങ്ങളില്‍കൊണ്ടുപോയി പീഡിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൂട്ടാളികളും പിടിയില്‍.

പൊന്നാനി കടവനാട് സ്വദേശി കൊരട്ടിയില്‍ നിഖില്‍ കുമാര്‍ (23), നിഖിലിന് വസ്ത്രവും മറ്റ് സൗകര്യങ്ങളും ഒരുക്കിയ പൊന്നാനി എംഎല്‍എ റോഡ് സ്വദേശി മാഞ്ചേരി ശരത് സതീശന്‍ (23), പൊന്നാനി മുക്കിലപീടിക സ്വദേശി തൈക്കാട് വളപ്പില്‍ വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

കഴിഞ്ഞ 19നാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാള്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഹനം വാടകക്കെടുത്ത് പെണ്‍കുട്ടിയുമായി എറണാകുളം പാലാരിവട്ടത്തെത്തിയ പ്രതി വാഹനം അവിടെ ഉപേക്ഷിച്ച്‌ ട്രെയിന്‍ മാര്‍ഗം സേലത്തുപോയി. പിന്നീട് ചിദംബരത്ത് അണ്ണാമലൈ യൂണിവേഴ്സിറ്റിക്ക് സമീപം വാടക വീടെടുത്ത് കഴിയുകയായിരുന്നു. ചിദംബരത്തുവച്ച്‌ മൂന്നുദിവസം ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന്, മംഗളൂരുവിലെത്തിയ ഇവര്‍ വയനാട്ടിലെ വിവിധയിടങ്ങളില്‍ താമസിച്ചു.

വയനാടുനിന്ന് ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വയനാട് പൊലീസിന്റെ സഹായത്തോടെ പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി വാട്ട്സാപ്പിലൂടെയും ഇന്റര്‍നെറ്റ് കോളിലൂടെയുമാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. നിഖില്‍ കുമാര്‍ കടവനാട് വീട് ആക്രമിച്ച കേസുള്‍പ്പെടെ പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.                                                                                                                                                                   28/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.