പ്രത്യേക ആപ്പ് ഉപയോഗിച്ച്‌ സൗണ്ട് മാറ്റി, ശബ്ദസന്ദേശമയച്ച്‌ സ്ത്രീ ആണെന്ന് വിശ്വസിപ്പിച്ചു; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ; സഹോദരങ്ങള്‍ പിടിയില്‍

2022-04-29 17:06:46

   കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് കൊച്ചി മരട് പൊലീസിന്‍റെ പിടിയിലായത്.
യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. കൊച്ചിയിലെ ഒരു സ്വകാര്യ കമ്ബനിയിലെ മാനേജരായ യുവാവിനെയാണ് സംഘം തട്ടിപ്പിന് ഇരയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ യുവാവിനെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികള്‍ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം സ്ഥാപിച്ചത്.

പ്രത്യേക ആപ്പ് ഉപയോഗിച്ച്‌ സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച്‌ സ്ത്രീ ആണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 46 ലക്ഷത്തി നാല്‍പ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയായ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്.തന്റെ ഭര്‍ത്താവിന് സ്ഥിരമായി സ്ത്രീകളുടെ ഫോണ്‍കാളുകള്‍ വരുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അറിഞ്ഞ യുവാവിന്റെ ഭാര്യ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്. ഭര്‍ത്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് യുവാവിനോട് സംസാരിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പേര്‍ പ്രതികളുടെ ചതിയില്‍ അകപ്പെട്ടിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ മറ്റ് പരാതികളൊന്നും ഇവര്‍ക്കെതിരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.                                                                                                                                          29/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.