ചക്രവാത ചുഴികള്‍ നിരന്തരം രൂപം കൊള്ളുന്നു: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തും

2022-04-30 16:53:30

    ചക്രവാത ചുഴികള്‍ നിരന്തരം രൂപം കൊള്ളുന്നു: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തുമെന്ന് സൂചന.

മെയ് 20ന് കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മെയ് മാസത്തില്‍ രൂപപ്പെടുന്ന ചക്രവാത ചുഴികള്‍ ആണ് സംസ്ഥാനത്ത് നേരത്തെയുള്ള മഴയ്ക്ക് കാരണം ആകുന്നതെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മെയ് നാലോടെ, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നാണ് പ്രവചനം. ഇത് ശക്തിപ്രാപിച്ച്‌ ന്യൂനമര്‍ദ്ദമായി മാറും. ശേഷവും ചക്രവാത ചുഴികള്‍ രൂപം കൊണ്ടേക്കാം. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മെയ് പകുതിയോടെ തന്നെ കാലവര്‍ഷം ആരംഭിക്കുന്നത്. ഇക്കുറി കാലവര്‍ഷത്തില്‍, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സാധാരണ മഴ ലഭിക്കും. തെക്കന്‍ കേരളത്തില്‍ മഴ കുറയുമെന്നാണ് പ്രവചനത്തില്‍ നിന്നും വ്യക്തമാകുന്നത്.

അതേസമയം, ഇത്തവണ ശക്തമായ വേനല്‍ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച വരെ 77 ശതമാനം അധിക മഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാല്‍, 236 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്.                                                                                                                                               30/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.