ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ര്‍​ധ​ന ഞായറാഴ്ച മു​ത​ല്‍

2022-04-30 16:56:27

   തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ല്‍ ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ള്‍ കൂ​ടും. ബ​സ് ചാ​ര്‍​ജ് മി​നി​മം എ​ട്ടു രൂ​പ​യി​ല്‍ നി​ന്ന് പ​ത്തു രൂ​പ​യാ​കും.
കി​ലോ​മീ​റ്റ​റി​ന് 90 പൈ​സ എ​ന്ന​ത് ഒ​രു രൂ​പ​യാ​യി വ​ര്‍​ധി​ക്കും. ഓ​ട്ടോ ചാ​ര്‍​ജ് മി​നി​മം 25 രൂ​പ​യി​ല്‍ നി​ന്നും 30 രൂ​പ​യാ​യും കൂ​ടും. ടാ​ക്സി മി​നി​മം നി​ര​ക്ക് ഇ​രു​ന്നൂ​റ് രൂ​പ​യാ​കും.

സി​റ്റി ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ളു​ടെ നി​ര​ക്ക് 10 രൂ​പ​യി​ല്‍ നി​ന്നും 12 രൂ​പ​യും, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ള്‍ 14 രൂ​പ​യി​ല്‍ നി​ന്നും 15 രൂ​പ​യാ​യും സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ള്‍ 20 രൂ​പ​യി​ല്‍ നി​ന്നും 22 രൂ​പ​യു​മാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

എ​ക്സ്പ്ര​സ്‌, സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്‌, സൂ​പ്പ​ര്‍ എ​യ​ര്‍ എ​ക്സ്പ്ര​സ്‌​സ്, സൂ​പ്പ​ര്‍ ഡീ​ല​ക്സ് / സെ​മീ സ്ലീ​പ്പ​ര്‍ സ​ര്‍​വീ​സു​ക​ള്‍, ല​ക്ഷ്വ​റി / ഹൈ​ടെ​ക് ആ​ന്‍​ഡ് എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സ​ര്‍​വീ​സു​ക​ള്‍, സിം​ഗി​ള്‍ ആ​ക്സി​ല്‍ സ​ര്‍​വീ​സു​ക​ള്‍, മ​ള്‍​ട്ടി ആ​ക്സി​ല്‍ സ​ര്‍​വീ​സു​ക​ള്‍, ലോ ​ഫ്ളോ​ര്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ല​വി​ലെ നി​ര​ക്ക് തു​ട​രും.

ലോ ​ഫ്ളോ​ര്‍ നോ​ണ്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സ​ര്‍​വീ​സു​ക​ളു​ടെ നി​ല​വി​ലെ നി​ര​ക്കാ​യ 13 രൂ​പ​യി​ല്‍ നി​ന്നും 10 രൂ​പ​യാ​യി കു​റ​ച്ചു. എ​സി സ്ലീ​പ്പ​ര്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് മി​നി​മം നി​ര​ക്ക് 130 രൂ​പ​യാ​യും നി​ശ്ച​യി​ച്ചു. ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് മി​നി​മം ചാ​ര്‍​ജ്ജ് 30 രൂ​പ (1.5 കി​ലോ​മീ​റ്റ​ര്‍ വ​രെ) മി​നി​മം ചാ​ര്‍​ജ്ജി​നു മു​ക​ളി​ല്‍ ഓ​രോ കി​ലോ​മീ​റ്റ​റി​നും 15 രൂ​പ നി​ര​ക്കി​ല്‍ (ഓ​രോ നൂ​റു മീ​റ്റ​റി​നും 1.50 രൂ​പ) ഈ​ടാ​ക്കാ​വു​ന്ന​താ​ണ്.

ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് യാ​ത്ര​ക്കാ​ര്‍​ക്കു വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന, 1500 സി​സി​ക്കു താ​ഴെ​യു​ള്ള മോ​ട്ടോ​ര്‍ ക്യാ​ബു​ക​ള്‍​ക്ക് (ടൂ​റി​സ്റ്റ്, സാ​ധാ​ര​ണ മോ​ട്ടോ​ര്‍​ക്യാ​ബു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) മി​നി​മം ചാ​ര്‍​ജ്ജ് 200 രൂ​പ (അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രെ). മി​നി​മം ചാ​ര്‍​ജ്ജി​നു മു​ക​ളി​ല്‍ ഓ​രോ കി​ലോ​മീ​റ്റ​റി​നും 18 രൂ​പ നി​ര​ക്കി​ല്‍ ഈ​ടാ​ക്കാം.

ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് യാ​ത്ര​ക്കാ​ര്‍​ക്കു വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന, 1500 സി​സി​ക്കു മു​ക​ളി​ലു​ള്ള മോ​ട്ടോ​ര്‍ ക്യാ​ബു​ക​ള്‍​ക്ക് (ടൂ​റി​സ്റ്റ്, സാ​ധാ​ര​ണ മോ​ട്ടോ​ര്‍​ക്യാ​ബു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) മി​നി​മം ചാ​ര്‍​ജ് 225 രൂ​പ​യാ​ണ് (‌അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രെ). മി​നി​മം ചാ​ര്‍​ജി​നു മു​ക​ളി​ല്‍ ഓ​രോ കി​ലോ​മീ​റ്റ​റി​നും 20 രൂ​പ നി​ര​ക്കി​ല്‍ വ​ര്‍​ധി​ക്കും.                                                                                                                                                         30/04/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.