ആന്ധ്രയെ നടുക്കി പീഡന പരമ്ബര; ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും മര്‍ദിച്ച്‌ അവശരാക്കി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, 17കാരിക്ക് ക്രൂരപീഡനം

2022-05-02 16:17:04

    ഹൈദരാബാദ്: ആന്ധ്രയിലെ രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.

ആന്ധ്രയിലെ റേപ്പല്ലി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും മര്‍ദിച്ച്‌ അവശരാക്കി പ്ലാറ്റ്ഫോമിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് യുവതിയെ വലിച്ച്‌ കൊണ്ടുപോയായിരുന്നു ക്രൂരത. തുടര്‍ന്ന് സഹായത്തിനായി ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. ആക്രണത്തില്‍ മൂന്ന് പേറെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും മൂന്നാമന്‍ കുറ്റകൃത്യത്തിന് സഹായിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

“ഞങ്ങള്‍ സംഭവ സ്ഥലത്തെത്തുമ്ബോഴേക്കും പ്രതികള്‍ മൂന്ന് പേരും അവളെ പീഡിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഞങ്ങള്‍ യുവതിയെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്, ആരോഗ്യനില തൃപ്തികരമാണ് – ബപട്‌ല പോലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍ എഎന്‍ഐയോട് പറഞ്ഞു.

വിജയവാഡയില്‍ നിന്നാണ് മറ്റൊരു ക്രൂരമായ പീഡനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 17കാരിയാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവില്‍ നിന്ന് വിജയവാഡയിലത്തിയ പെണ്‍കുട്ടിയെ ആണ് പീഡിപ്പിച്ചത്.                              02/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.