അമേരിക്കയില്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

2022-05-02 16:21:53

  കാന്‍സസ്: അമേരിക്കയിലെ കാന്‍സസില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയാണ് കാന്‍സസിലെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാപകമായി വൈദ്യുതി മുടങ്ങുകയും ചെയ്തു. ഏഴായിരത്തോളം ആളുകള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്.

സെഡ്വിക്ക് കൗണ്ടിയില്‍ 100 കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിച്ചെന്ന് ആന്‍ഡോവര്‍ ഫയര്‍ ചീഫ് ചാഡ് റസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആന്‍ഡോലവര്‍ മേഖലയിലാണ് വന്‍ നാശം സംഭവിച്ചത്. ടൊണാര്‍ഡോ ആഞ്ഞുവീശുന്ന നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുമറിയുന്നതിന്റെയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ മുഴുവനോടെ തകര്‍ന്നുവീഴുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.     02/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.