വിദ്യാര്‍ഥിനിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

2022-05-04 16:14:29

    
കൊല്ലം: വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു​വ​ന്ന യു​വാ​വി​നെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു.
കൊല്ലം (Kollam) ജില്ലയിലെ അഞ്ചല്‍ ഏരൂരിലാണ് സംഭവം. ഏ​രൂ​ര്‍ തെ​ക്കേ​വ​യ​ല്‍ ബി​നു​വി​ലാ​സ​ത്തി​ല്‍ വി​നോ​ദ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​രൂ​ര്‍ പൊ​ലീ​സാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്. പെണ്‍കുട്ടിയുടെ ബ​ന്ധു​ക്ക​ള്‍ വി​നോ​ദി​നെ പ​ല​ത​വ​ണ താ​ക്കീ​ത്​ ചെ​യ്​​തെ​ങ്കി​ലും ശ​ല്യ​പ്പെ​ടു​ത്തുന്നത് തു​ട​ര്‍​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ വി​നോ​ദി​നെ ചോ​ദ്യം​ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി വിനോദ് അ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ച്ചു. ഇതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് വിനോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ​സ്.​ഐ ശ​രത്​ലാ​ല്‍, ഗ്രേ​ഡ് അ​സി. ​എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് വി​നോ​ദി​നെ തെ​ക്കേ​വ​യ​ലി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.                                                                                                                                               04/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.