'വിദേശനിര്‍മിത വസ്തുക്കളോടുള്ള അടിമത്തം കുറയ്ക്കുക' : ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

2022-05-06 15:52:53

ന്യൂഡല്‍ഹി: വിദേശനിര്‍മ്മിത വസ്തുക്കളോടുള്ള മാനസിക അടിമത്തം കുറയ്ക്കുവാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജൈന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ 'ജീതോ കണാക്‌ട് 2022' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിദേശ നിര്‍മ്മിതമായ വസ്തുക്കളോട് നമുക്കുള്ള മാനസിക അടിമത്തം കുറയ്ക്കുക. ഇന്ന് നമ്മുടെ രാജ്യം കഴിവിനെയും, വ്യവസായ, സാങ്കേതികവിദ്യകളെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും ഡസന്‍കണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് അജിത്ത് ഉയര്‍ന്ന് പൊങ്ങുന്നത്. അവയുടെ വിജയത്തിനായി നമ്മളും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.' പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുന്നതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടതെന്നും, വിദേശനിര്‍മിത വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആത്മനിര്‍ഭര ഭാരതമാണ് നമ്മുടെ പാതയെന്നും, അതു തന്നെയാണ് നമ്മളുടെ പോംവഴിയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.                                                                                      06/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.