തീര്‍ഥാടകര്‍ക്കായി തുറന്ന് കേദാര്‍നാഥ് ക്ഷേത്രം; വന്‍ ഭക്‌തജന തിരക്ക്

2022-05-06 15:59:59

    
ന്യൂഡെല്‍ഹി: കേദാര്‍നാഥ് ക്ഷേത്രം തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കി. ഇന്ന് രാവിലെ 6.26നാണ് ക്ഷേത്രവാതിലുകള്‍ ആചാരാനുഷ്‌ഠാങ്ങളോടും, വേദമന്ത്രങ്ങളോടും കൂടി തുറന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ് കേദാര്‍നാഥ്‌ ക്ഷേത്രം. ഇന്ന് രാവിലെ ക്ഷേത്രം തുറന്നതിന് പിന്നാലെ കൊടും തണുപ്പിലും വന്‍ ഭക്‌തജന തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. അതേസമയം തന്നെ മെയ് 8ആം തീയതി ബദരീനാഥ് ക്ഷേത്രവും ഭക്‌തര്‍ക്കായി തുറന്നു നല്‍കും. എന്നാല്‍ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങള്‍ അക്ഷയ തൃതീയ ദിനത്തില്‍ തുറന്നിരുന്നു.

ഇതോടെ ചാര്‍ ധാം യാത്ര 2022ന് തുടക്കമായിരുന്നു. കോവിഡിനെ തുടര്‍ന്ന് 2 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ വാര്‍ഷിക തീര്‍ഥാടനം നടത്തുന്നത്. കൂടാതെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തുക. പ്രതിദിന തീര്‍ഥാടക പരിധി കേദാര്‍നാഥ് ക്ഷേത്രത്തില്‍ 12,000 ആയും, ബദരീനാഥ് ക്ഷേത്രത്തില്‍ 15,000 ആയും നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ചാര്‍ ധാം യാത്രക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി.                                                  06/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.