ശുചിമുറികള്‍ ട്രാക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് സജ്ജമാക്കും: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

2022-05-07 16:51:10

ശുചിമുറികള്‍ ട്രാക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് സജ്ജമാക്കും: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

   
ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.

വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമീപത്തെ ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ മൊബൈല്‍ ആപ്പ് വഴി കണ്ടെത്താന്‍ കഴിയുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. 35 കോടി ചെലവഴിച്ച്‌ 1842 ശുചിമുറികളാണ് സംസ്ഥാനത്ത് നിര്‍മിക്കുന്നത്. ഇതില്‍ 555 എണ്ണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 80 എണ്ണമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ ഒരുക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകുമെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമ്മമാര്‍ക്കുള്ള ഫീഡിങ് റൂം, കഫെറ്റീരിയ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പാപ്പനംകോട് ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ തുടങ്ങിയവയുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടത്തിന്റെ പരിപാലനം ഏറ്റെടുത്തതിനാല്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ ഇവ ഉപയോഗിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.                                                                                                      07/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.