സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം: 2 പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

2022-05-07 17:06:53

 തലശ്ശേരി: സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ താഴെ വയലിലെ ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുല തള്ളി.
ഒന്നാം പ്രതിയും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ്, 11-ാം പ്രതി പ്രജീഷ് എന്ന മള്‍ടി പ്രജി എന്നിവര്‍ നല്‍കിയ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്.

നേരത്തെ 10 പ്രതികളുടെ ജാമ്യ ഹര്‍ജി ഇതേ കോടതി തള്ളിയിരുന്നു. കേസില്‍ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ രേഷ്മ ഉള്‍പെടെ രണ്ട് പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കൂടി അറസ്റ്റിലാവാനുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ അജിത്ത് കുമാര്‍ കോടതി മുമ്ബാകെ ബോധിപ്പിച്ചിട്ടുണ്ട്.

കേസ് നടത്തിപ്പിന്നായ അഡ്വ. കെ വിശ്വനെ സര്‍കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂടറായി നിയമിച്ചിട്ടുണ്ട്. ഫെബ്രവരി 21 നാണ് ഹരിദാസ് വധിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് മാസം തികയുന്നതിന് മുമ്ബായെ കേസന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതി മുമ്ബാകെ സമര്‍പിക്കും.                                                                                                                                         07/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.