വിവാഹവേദിയില്‍ അതിക്രമിച്ച് കയറി മുന്‍കാമുകിക്ക് സിന്ദൂരം ചാര്‍ത്തിയ യുവാവ് പിടിയില്‍
2022-05-09 16:34:55

മുന്‍ കാമുകിയുടെ (ex-girlfriend) വിവാഹവേദിയില്‍ അതിക്രമിച്ച് കയറി വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്‍.
വധുവും വരനും വരണമാല്യം ചാര്‍ത്തുന്നതിടിയെയാണ് ബിഹാര്‍ സ്വദേശിയായ അമിത് കുമാര്‍ വിവാഹ മണ്ഡപത്തിലേക്ക് കയറിച്ചെന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, ഇയാള്‍ വരന്റെ (groom) കയ്യില്‍ നിന്ന് മാല (garland) പിടിച്ചുവാങ്ങി വധുവിന്റെ കഴുത്തില്‍ അണിയിക്കുകയും നെറ്റിയില്‍ ബലമായി സിന്ദൂരം (sindoor) ചാര്‍ത്തുകയും ചെയ്തു.
ഇതെന്തായാലും അത്ര നിസ്സാര കാര്യമല്ല. ഇതുകണ്ട് പ്രകോപിതരായ അതിഥികള്‍ അയാളെ പിടികൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴും വധു അയാളെ വിട്ടയയ്ക്കാന്‍ അതിഥികളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പിന്നീട് സംഭവസ്ഥലത്തേക്ക് പൊലീസിനെ വിളിച്ചുവരുത്തി യുവാവിനെ കൈമാറി. എന്നാല്‍, സംഭവത്തിനു പിന്നാലെ വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെച്ചു. വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാല്‍ വിവാഹവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരനായ അക്ഷയ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ഇതൊന്നുമല്ല കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ്. വിവാഹം മുടക്കാന്‍ കാമുകനും വധുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇരുവരും മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും വധു വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ വേദിയിലെത്തിയതെന്നും പൊലീസ് പറഞ്ഞു. വധുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് പരാതിയൊന്നും ഇല്ലാത്തതിനാല്‍ ഇയാളെ പൊലീസ് പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. 09/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.