കഴുത്തിലേത് ആഴത്തിലുള്ള മുറിവ്; മാളില്‍ വച്ച് മുഖത്തടിച്ച ഭര്‍ത്താവ്; ഇരുമ്ബ് വടികൊണ്ട് കാല് തല്ലി ഒടിച്ചു ക്രൂരത; റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകന്; ദുബായില്‍ റൂം ഷെയര്‍ ചെയ്ത സുഹൃത്തിനെ കാണാനില്ല; മരണത്തില്‍ ദുരൂഹത കൂടുന്നു
2022-05-09 16:40:14

കോഴിക്കോട്: വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകന് രംഗത്ത്.
വിവാഹത്തിന് മുമ്ബും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന് പി റഫ്താസ് പറഞ്ഞു. ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകന് റഫ്താസ് വെളിപ്പെടുത്തി. കേസില്‍ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയര്‍ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോള്‍ മിസ്സിങ്ങാണ്. അയാള്‍ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകന് വ്യക്തമാക്കി. ഇയാളെ ചുറ്റിപ്പറ്റി ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.
റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് ആരോപണം. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്നും പറയുന്നു. റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള് ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാല്‍ സഹോദരന് എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല-അഭിഭാഷകന് പറുന്നു.
സമയത്തിലും വ്യത്യാസമുണ്ട്. മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആള് പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ വന്നിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകന് പറഞ്ഞു. കല്യാണത്തിന് മുമ്ബ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളില്‍ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്ബ് വടികൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന് വെളിപ്പെടുത്തി.
റിഫാ മെഹ്നുവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിരിക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് ലഭിക്കും. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ദുബായില്‍ റിഫയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. താമരശ്ശേരി ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. റിഫയുടെ മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂര്‍ ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഈ അടയാളം മുറിവാണോയെന്ന് വ്യക്?തമല്ല. കൊലപാതകത്തിന്റെ സൂചനയുണ്ടെങ്കില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും.
മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്ളാറ്റില്‍ റിഫയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു. 09/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.