ആലപ്പുഴയില്‍ സിപിഐ എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു
2022-05-10 16:50:44

ആലപ്പുഴ: തുറവൂര് വളമംഗലത്ത് സിപിഐ എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. തുറവൂര് പഞ്ചായത്ത് അഞ്ചാം വാര്ഡില് പുത്തന് തറ കിഴക്കേ നികര്ത്ത് സോണി ലോറന്സ്(48) ആണ് കൊല്ലപ്പെട്ടത്.
സോണിയും അയല്വാസിയും തമ്മില് വഴിയുമായി ബന്ധപ്പെട്ട് തര്ക്കങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് സോണിയുടെ വീട്ടില് വച്ച് ഇരു കുടുംബങ്ങളും തമ്മില് ഇതിന്റെ പേരില് വീണ്ടും തര്ക്കങ്ങളുണ്ടാകുകയും സോണിയെ ഇവര് മര്ദിക്കുകയുമായിരുന്നു.
വാക്കേറ്റത്തിനിടെ വെട്ടുകത്തിയുമായി സോണിയെ ആക്രമിക്കുകയായിരുന്നു. സോണിയെ അടുത്തുള്ള തുറവൂര് താലൂക്കാശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു.ആക്രമണത്തില് മക്കള്ക്കും പരിക്കേറ്റിട്ടുണ്ട്.ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്.
മൃതദേഹം ആലപ്പുഴ മെഡിക്കല്കോളജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് 3 പേര് പിടിയിലായെന്ന് സൂചന. കുത്തിയതോട് പൊലീസ് കേസെടുത്തു.സിപിഐ എം തുറവൂര് ടൗണ് കിഴക്ക് ബ്രാഞ്ചംഗമാണ് സോണി.
ഭാര്യ: ഗിരിജ. മറ്റു മക്കള്:അശ്വിന്, ആന്റണി അഭിജിത്ത്, അഭിഷേക്, മുന്ന. 10/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.