കെ.എസ്.ആര്‍.ടി.സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്
2022-05-10 16:57:00

പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് മറിഞ്ഞത്.
കെ.എസ്.ആര്‍.ടി.സി ഡ്രൈവറുള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക് എട്ടുപേര്‍ക്ക് സാരമായ പരിക്കുമേറ്റു. ഇരുപത്തി രണ്ടിലെറെ യാത്രക്കാരാണ് ബസിലുണ്ടയാരുന്നത്. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ബസില്‍ കുടിങ്ങിക്കിടന്നവരെ പുറത്തേടു ആശുപത്രിയിലെത്തിച്ചത്.
വാഹനം ഇടിച്ച് കയറിയ കട അവധിയായിരുന്നതിനാലും റോഡരികില്‍ മറ്റു യാത്രക്കാരില്ലാതിരുന്നതിനാലും വന്‍ദുരന്തമൊഴിവായി. ദേശിയപാതയില്‍ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാത. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതിയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. 10/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.