ശ്രീനിവാസ് കൊലപാതകം; പ്രതിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ സസ്‌പെന്‍ഡ് ചെയ്തു
2022-05-11 16:28:57

പാലക്കാട്: ശ്രീനിവാസന്‍ കൊലപാതകത്തില്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനായ ജിഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജിഷാദിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊടുവായൂര്‍ സ്വദേശിയായ ജിഷാദ് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയവരില്‍ ഒരാളാണ് ജിഷാദ്. കൂടാതെ സഞ്ജിത്ത് കൊലപാതകത്തിന് മുന്‍പ്. സഞ്ജിത്തിന്റെ യാത്രാ വിവരങ്ങള്‍ തയ്യാറാക്കിയതും ജിഷാദാണ്.
സഞ്ജിത്തിന്റെയും ശ്രീനിവാസിന്റെയും കൊലപാതക സമയത്ത് ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്‍എസ്‌എസ് നേതാക്കളുടെ വീടുകള്‍ തേടിയിറങ്ങിയതെന്ന് പോലീസ് കണ്ടെത്തി. പുതുനഗരം ഭാഗത്തെ ആര്‍എസ്‌എസ് നേതാക്കളെ അന്വേഷിച്ചാണ് സംഘം പോയത്. നിലവില്‍ ശ്രീനിവാസ് കൊലപാതകത്തില്‍ മാത്രം പ്രതി ചേര്‍ത്തിട്ടുള്ള ജിഷാദിനെ ഉടന്‍ സഞ്ജിത്ത് കൊലപാതകത്തിലും പ്രതി ചേര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണഅട്. 2017 മുതല്‍ ഫയര്‍ ഫോഴ്‌സില്‍ ജീവനക്കാരനാണ് ജിഷാദ്. 11/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.