പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി കേസിലെ മുഴുവൻ പ്രതികളും ഈ മാസം 17 ന് കോടതിയിൽ ഹാജരാകണം

2022-05-11 16:38:53

    കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി    കേസിലെ മുഴുവൻ പ്രതികളും ഈ മാസം 17 ന് കോടതിയിൽ ഹാജരാകണം.  കേസിലെ കുറ്റപത്രം സിബിഐ സ്പെഷ്യൽ കോടതി കൈമാറിയതോടെ മുൻ എം എൽ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ മണികണ്ഠൻ അടക്കം 24 പ്രതികളെ ഈ മാസം 17 ന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. കേസ് മുഴുവൻ സിബിഐ സ്പെഷ്യൽ കോടതി നടക്കും എസ് സി 260/ 2022 നമ്പറായി കേസ് സ്പെഷ്യൽ കോടതിയിൽ രജിസ്റ്റർ ചെയ്ത ഇതോടെ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിമാരായ കെ മണികണ്ഠൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഈ കേസിൽ ഹാജരാകാനും നിർദ്ദേശിച്ചത്.

കേസിൽ 16 പേർ ഇപ്പോഴും റിമാൻഡിലാണ് ഡിസംബർ ഒന്നിനാണ് കേസിൽ കെ വി കുഞ്ഞിരാമൻ പനയാൽ സെക്രട്ടറി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ വി ഭാസ്കരൻ ഗോപൻ തോണി ഗോപൻ വെളുത്തുള്ളി സന്ദീപ് എന്നിവരെ പ്രതിചേർത്ത് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.  ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല സിബിഐ അറസ്റ്റ് ചെയ്തു വെച്ച എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ്  സുരേന്ദ്രൻ   ശാസ്താ മധു ഹരിപ്രസാദ് റെജി വർഗ്ഗീസ് എന്നിവർ ജയിലിലാണ്.
 ഒന്നാംപ്രതി പീതാംബരൻ സജീ വർഗീസ് വിജിൽ ശ്രീരാഗ് അശ്വിൻ സുരേഷ് രഞ്ജിത്ത് മുരളി പ്രദീപ് സുഭീഷ് മണി ആക്കോട് അനിൽ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലാണ് . കേസിൽ കെ മണികണ്ഠൻ ബാലകൃഷ്ണൻ മണി കണ്ഠൻ എന്നിവർ നേരത്തെ ഹോസ്ദുർഗ് കോടതിയിൽനിന്നും ജാമ്യം എടുത്തിരുന്നു. പ്രതികളിൽ പുറത്തുള്ള കെ വി കുഞ്ഞിരാമൻ രാഘവൻ വെളുത്തോള്ളി ഭാസ്കരൻ വെളുത്തോള്ളി സന്ദീപ് ഗോപൻ എന്നിവരും നേരത്തെ ജാമ്യത്തിലിറങ്ങിയ കെ മണികണ്ഠൻ എൻ ബാലകൃഷ്ണൻ മണി എന്നിവരും 17 നേരിട്ട് ഹാജരാവണം. ജയിലിലുള്ള 16 പ്രതികളെ ജയിൽ സൂപ്രണ്ടുമാർ സിജെഎം കോടതിയിൽ ഹാജരാകണം. പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. എന്നാൽ കുഞ്ഞിരാമൻ ഉൾപ്പെടെ അവസാനം പ്രതിചേർത്ത അഞ്ചുപേരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് ആയിരുന്നു നേരത്തെ സിബിഐ കോടതിയിൽ പറഞ്ഞത് നോട്ടീസ് നൽകി വിളിച്ചു അറസ്റ്റു ചെയ്യില്ലെന്ന നിഗമനത്തിലാണ് സിപിഎമ്മ്. മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്ന് നിയമോപദേശവും പ്രതികൾക്ക് ലഭിച്ചിരുന്നു 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
-സികെ നാസർ കാഞ്ഞങ്ങാട് 9447151447                                                                                                                     11/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.