ശ്രീലങ്കയിലെ നേതാക്കളും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ഇന്ത്യന്‍ ഹൈകമീഷന്‍

2022-05-11 16:43:45

    കൊളംബോ: ശ്രീലങ്കയിലെ ചില രാഷ്ട്രീയക്കാരും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത കൊളംബോയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ തള്ളികളഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കയമ്ബില്ലാത്തതാണെന്ന് കമീഷന്‍ പറഞ്ഞു.

"ശ്രീലങ്കയിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പാലായനം ചെയ്തിട്ടുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കള്ള പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വസ്തുത വിരുദ്ധമാണ്. ഹൈകമീഷന്‍ ഇത്തരം വാര്‍ത്തകള്‍ ശക്തമായി നിഷേധിക്കുന്നു"- ഇന്ത്യന്‍ ഹൈകമീഷന്‍ ട്വീറ്റ് ചെയ്തു.

ശ്രീലങ്കയിലെ ജനാധിപത്യത്തിനും സ്ഥിരതക്കും സാമ്ബത്തിക വീണ്ടെടുപ്പിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അയല്‍ രാജ്യമെന്ന നിലയില്‍ ശ്രീലങ്കക്ക് ഇന്ത്യയുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ശ്രീലങ്കന്‍ ജനങ്ങള്‍ക്ക് വേണ്ടി ഈ വര്‍ഷം മാത്രം ഇന്ത്യ 3.5 ബില്യണ്‍ ഡോളറിന്‍റെ സഹായം നല്‍കിയതായി ബാഗ്ചി പറഞ്ഞു. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കളുടെ ക്ഷാമം ലഘൂകരിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങളും സഹായം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണക്ഷിയിലെ നേതാക്കന്‍മാരുടെയും പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ കുടുംബാംഗങ്ങളുടെയും വീടുകള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചതോടെ വ്യക്തിപരമായ ദ്രോഹമുണ്ടാക്കുന്നതോ മറ്റുള്ളവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പ്രതിരോധ മന്ത്രാലയം സേനക്ക് അധികാരം നല്‍കി. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കര്‍ഫ്യൂ വ്യാഴാഴ്ച വരെ നീട്ടി.                                     11/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.