ഇനി അടുത്ത പൂരത്തിന് കാണാം...!! തൃശൂര്‍ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്; പകല്‍പ്പൂരം മെയ് 1 ന്
2022-05-11 16:51:55

തൃശൂര്‍:ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് ഇനി പൂരം നടക്കുക.
പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും.തിരുവമ്ബാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ മാറ്റിവെച്ച വെടിക്കെട്ട് വൈകിട്ട് 7 മണിക്ക് നടക്കും.അതെസമയം കുടമാറ്റത്തിന്‍റെ സമയത്തടക്കം ഇന്നലെ തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് പൂരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാല്‍ വെടിക്കെട്ട് നടത്താന്‍ മഴ വലിയ തടസം സൃഷ്ടിച്ചു. 11/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.