ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
2022-05-12 16:02:32

കോട്ടയം: ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയര്‍കുന്നം സ്വദേശി പതിക്കല്‍ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരാണ് മരിച്ചത്.
ഭര്‍ത്താവ് സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ ടിന്റുവിന്റെ മൃതദേഹം കട്ടിലിന് അടിയിലുമായിരുന്നു.
കുടുംബവഴിക്ക് കൊലപാതകത്തിലും തുടര്‍ന്ന് ആത്മഹത്യയിലും കലാശിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്നയാളായിരുന്നു സുധീഷ്. രണ്ട് മാസം മുമ്ബായിരുന്നു ഇയാള്‍ നാട്ടിലെത്തിയത്. ടിന്റു നഴ്സാണ്. ഭാര്യയെ വിദേശത്ത് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ദമ്ബതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 12/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.