പൂരം കഴിഞ്ഞ് ബ്രഹ്മദത്തന് ഗുരുവായൂരിലെത്തി, പതിവ് തെറ്റിക്കാതെ
2022-05-12 16:08:02

ഗുരുവായൂര്‍: തൃശൂര്‍ പൂരം കഴിഞ്ഞ് പതിവ് തെറ്റിക്കാതെ കൊമ്ബന് പല്ലാട്ട് ബ്രഹ്മദത്തന് ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തി.
വര്‍ഷങ്ങളായി പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തിയ ശേഷമാണ് ബ്രഹ്മദത്തന് കോട്ടയത്തേക്ക് മടങ്ങാറുള്ളത്. 24 വര്‍ഷത്തോളം തന്നെ പരിചരിച്ച പാപ്പാന് ഓമനയില്ലാതെയായിരുന്നു ഇത്തവണത്തെ വരവെന്നുമാത്രം. കഴിഞ്ഞവര്‍ഷം ജൂണില്‍ ഓമന മരിച്ചിരുന്നു.
ഗുരുവായൂര്‍ നടയിലെത്തിയ ബ്രഹ്മദത്തനെ ആനപ്രേമിയായ കൗണ്‍സിലര്‍ കെ.പി. ഉദയന്‍, ആര്. രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനുമുന്നില്‍ നിന്ന് തുമ്ബിയുയര്ത്തി വണങ്ങിയാണ് ബ്രഹ്മദത്തന് മടങ്ങിയത്. എഴുന്നള്ളിപ്പുകളില്‍ അനിഷ്ടങ്ങള്‍ വരുത്താത്ത ശാന്തനായ കൊമ്ബന് എന്ന സല്‍പേരുള്ള ബ്രഹ്മദത്തന് പത്തടിയോളം ഉയരമുണ്ട്. 12/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.