സൈലന്‍റ് വാലി സൈലന്ദ്രി വനത്തില്‍ കാണാതായ രാജനായി തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു

2022-05-12 16:09:37

 പാലക്കാട്: സൈലന്‍റ് വാലി സൈലന്ദ്രി വനത്തില്‍ കണാതായ വാച്ചര്‍ രാജനായി തെരച്ചില്‍ ഒമ്ബതാം ദിവസത്തിലേക്ക് കടന്നു.

പ്രദേശത്താകെ സ്ഥാപിച്ച മുപ്പതോളം ക്യാമറകള്‍ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

ഒറ്റപ്പെട്ട ഗുഹകള്‍, പാറക്കെട്ടുകള്‍, മരപ്പൊത്തുകള്‍ എന്നിവിടങ്ങളിലാണ് 150 ഓളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. രാജന്‍റെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മെയ് മൂന്നിനാണ് ഭക്ഷണം കഴിച്ച്‌ താമസ സ്ഥലത്തേക്ക് മടങ്ങവെ രാജനെ കാണാതായത്. മുണ്ടും, ടോര്‍ച്ചും ചെരിപ്പും, രണ്ടുനാള്‍ കഴിഞ്ഞ രാജന്‍റെ ഫോണും കണ്ടെത്തിയിരുന്നു.

അതേസമയം രാജന് വേണ്ടിയുള്ള തെരച്ചില്‍ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് വനംവകുപ്പ്. തമിഴ്നാട്ടിലെ മുക്കുത്തി നാഷണല്‍ പാ‍ര്‍ക്കിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. സൈലന്‍റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡ‍ന്റെ ആവശ്യപ്രകാരമാണ് അവിടെ തെരച്ചില്‍ നടത്തുന്നത്.                                                                                                                                                                   12/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.