കാമുകിയെ ഇരുട്ടത്ത് കാണണം, ദിവസവും രാത്രി രണ്ട് മണിക്കൂര്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്തു; പ്രണയ നിമിഷങ്ങള്‍ക്കൊടുവില്‍ ഇലക്ട്രീഷ്യനും യുവതിയും നാട്ടുകാരുടെ പിടിയില്‍
2022-05-12 16:11:19

പാട്ന: ഗ്രാമത്തെ മുഴുവന്‍ 'ഇരുട്ടിലാക്കി' കാമുകിയെ കാണാന്‍ പോയ ഇലക്ട്രീഷ്യന് പിടിയില്‍. രാത്രിയില്‍ കാമുകിയെ കാണാന്‍ പോകാന്‍ വേണ്ടിയാണ് ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലെയും വൈദ്യുതി യുവാവ് കട്ട് ചെയ്തത്.
ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.
രാത്രിയില്‍ രണ്ട് മണിക്കൂര്‍ വീതമാണ് കറണ്ട് പോയിക്കൊണ്ടിരുന്നത്. ദിവസവും ഒരേ സമയത്ത് വൈദ്യുതി മുടങ്ങുകയും, തൊട്ടടുത്ത ഗ്രാമത്തില്‍ ഈ പ്രശ്നം ഇല്ലാതാകുകയും ചെയ്തതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി.
അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ ഇലക്ട്രീഷ്യനെയും യുവതിയേയും ഗ്രാമത്തിലെ സ്കൂളില്‍വച്ചാണ് പിടികൂടിയത്. യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കുകയും ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ശേഷം ഗ്രാമമുഖ്യന്റെ സാന്നിദ്ധ്യത്തില്‍ ഇലക്ട്രീഷ്യന്റെയും യുവതിയുടെയും വിവാഹം നടത്തിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗ്രാമത്തില്‍ പതിവായി കറണ്ട് പോകുന്ന വിവരം അറിയാമായിരുന്നുവെന്നും എന്നാല്‍ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. 12/05/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.