മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം പ്രധാനമന്ത്രി നാളെ മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ പ്രഖ്യാപിക്കും

2022-05-12 16:57:59

  ന്യൂഡെല്‍ഹി: ഇന്‍ഡോറില്‍ നടക്കുന്ന മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 13-ന് മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം പ്രഖ്യാപിക്കും.

സ്റ്റാര്‍ട്ടപ്പ് സമൂഹത്തെ അദ്ദേഹം അഭിസംബോധനയും ചെയ്യും.

സ്റ്റാര്‍ട്ടപ്പ് സംവിധാനം സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലും അദ്ദേഹം പുറത്തിറക്കും.

ഗവണ്മെന്റ് -സ്വകാര്യ മേഖലകളില്‍ നിന്നുള്ള നയ നിര്‍മ്മാതാക്കള്‍, നവീനാശയക്കാര്‍ , സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, നിക്ഷേപകര്‍, ഉപദേശകര്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥിതിയുടെ വിവിധ സ്തംഭങ്ങളുടെ പങ്കാളിത്തത്തിന് മധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സാക്ഷ്യം വഹിക്കും.

സ്പീഡ് മെന്ററിംഗ് സെഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സെഷനുകള്‍ക്ക് സമ്മേളനം സാക്ഷ്യം വഹിക്കും, സ്റ്റാര്‍ട്ടപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായി സംഭാഷണം നടത്തും; സ്റ്റാര്‍ട്ടപ്പ് സെഷന്‍ എങ്ങനെ ആരംഭിക്കാമെന്ന സെഷനില്‍ സ്റ്റാര്‍ട്ടപ്പുകളെ നയരൂപകര്‍ത്താക്കള്‍ നയിക്കും.

ഫണ്ടിംഗ് സെഷനില്‍ സംരംഭകര്‍ വിവിധ ഫണ്ടിംഗ് രീതികളെക്കുറിച്ച്‌ പഠിക്കും; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സഹകരിക്കാനും ഫണ്ടിംഗിനായി അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും അവസരം ലഭിക്കും; കൂടാതെ ഇക്കോസിസ്റ്റം സപ്പോര്‍ട്ട് സെഷനില്‍ പങ്കെടുക്കുന്നവര്‍ ബ്രാന്‍ഡ് മൂല്യത്തെക്കുറിച്ചും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും പഠിക്കും. പുതിയ പ്രവണതകളും പുതുമകളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്.                                                                                                                                                12/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.