വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം; നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

2022-05-13 16:21:47

  ആലപ്പുഴ: ആറുമാസം മുന്‍പു വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ (19) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇവരുടെ‍ വിവാഹം. ഇതിനു മുന്‍പും രണ്ടു തവണ സുവര്‍ണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവര്‍ണ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൂങ്ങിമരിച്ചതാണെന്നും ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ - സിന്ധു ദമ്ബതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു സുവര്‍ണ. സഹോദരങ്ങള്‍: സുകന്യ, സുബിന്‍.                                                                          13/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.