കട്ടിലിനു അടിയില്‍ മെത്തകളും തുണികളും കൊണ്ടു മൂടി മുഖം മറച്ച നിലയില്‍ ടിന്റുവിന്റെ മൃതദേഹം; ഹൃദയം തകര്‍ന്ന് പിതാവ്

2022-05-13 16:32:49

 
അമയന്നൂര്‍: തൊട്ടുചേര്‍ന്നു വീടുകള്‍ ഉണ്ടെങ്കിലും പതിക്കല്‍ താഴെ വീട്ടില്‍ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും അയല്‍ക്കാര്‍ ആരും അറിഞ്ഞില്ല.

കനത്ത മഴയത്ത് ആവാം സംഭവം നടന്നതെന്നു പരിസരവാസികള്‍ കരുതുന്നു. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍‌ന്നാണ് മാതാവ് കു‍ഞ്ഞമ്മണി വീട്ടില്‍ എത്തിയത്.

ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല.

പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്ബോഴാണ് കട്ടിലിനു അടിയില്‍ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയില്‍ ടിന്റുവിന്റെ മൃതദേഹം കണ്ടത്.

മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോള്‍ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്.

സുധീഷ് വന്നപ്പോള്‍ ഇവര്‍ മൂത്ത മകന്‍ ഗിരീഷിന്റെ വീട്ടിലേക്ക് മാറി. സൗദിയില്‍ മെക്കാനിക് ആയിരുന്നു സുധീഷ്.

2 വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. വിദേശത്ത് നേരത്തെ നഴ‌്‌സായിരുന്ന ടിന്റു കോവിഡ് കാലത്ത് നാട്ടില്‍ വന്ന ശേഷം തിരിച്ചു പോയില്ല. അടുത്ത ആഴ്‌ച വീണ്ടും മകനെയും കൂട്ടി പോകാനിരിക്കെയാണ് ദാരുണ കൊലപാതകം ഉണ്ടായത്.

കൊലപാതക വിവരമറിഞ്ഞ ഉടന്‍ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, സ്ഥിരം സമിതി അധ്യക്ഷരായ ജിജി നാഗമറ്റം, കെ.സി.ഐപ്പ്, ബ്ളോക് പഞ്ചായത്ത് അംഗം സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷീന മാത്യു, ഋഷി.കെ.പുന്നൂസ്, മുന്‍ അംഗം തോമാച്ചന്‍ പേഴുംകാട്ടില്‍ എന്നിവരും സ്ഥലത്ത് എത്തി.

''എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റില്ല എന്നു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. മോളുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. സുധീഷിന്റെ ഫോണ്‍ റിങ് ചെയ്‌തെങ്കിലും എടുത്തില്ല.

എന്തെങ്കിലും അസുഖമായിരിക്കും എന്നു കരുതി കഴിഞ്ഞ ദിവസം രാത്രി ഒരു പോള കണ്ണടച്ചില്ല. ഇന്നലെ രാവിലെ ഇവരുടെ സ്‌കൂട്ടര്‍ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ രണ്ടുപേരും വീട്ടില്‍ത്തന്നെ ഉണ്ടല്ലോയെന്ന ആശ്വാസത്തിലിലായിരുന്നു.ഇതിനിടെയാണ് സുധീഷിന്റെ അമ്മ വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറക്കുന്നില്ല എന്ന് അറിഞ്ഞത്. ഞാന്‍ വേഗം അവിടെയെത്തി.

പക്ഷേ കണ്ടത് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു'': ടിന്റുവിന്റെ പിതാവ് മണര്‍കാട് വെള്ളിമഠത്തില്‍ ഷാജി വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ വിതുമ്ബി. കടബാധ്യതകളൊന്നും ഇല്ലെന്നും ഇരുവരും തമ്മില്‍ നല്ല സ്നേഹത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു.                                                                                                                                                                                 13/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.