റിഫ മെഹ്നുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് മെഹ്നാസിനായി ലുക്കൗട്ട് നോട്ടിസ്

2022-05-13 16:39:12

  വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി.

മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നടപടി.

ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഹാജാരകാത്തതിനെ തുടര്‍ന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മെഹ്നാസ് നിലവില്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. തുടര്‍ന്നാണ് ലുക്ക ൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്.

നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ ആയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു.                                                                                                 13/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.